വോട്ട് ചെയ്യലും ഇജ്തിഹാദും..
“ഇസ്ലാമികമല്ലാത്ത ഒരു വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത് ജീവിക്കുന്ന മുസ്ലിംകള്‍ മാറിമാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് ‘ഇജ്തിഹാദി’യായ വിഷയമാണ്”
[ശബാബ് വാരിക, ഫിബ്രവരി 17, 1995 – സല്‍സബീല്‍ പുസ്തകം: 2 ലക്കം: 9 പേജ്: 33]
രാഷ്ട്രീയവും വോട്ടും ദുന്‍യാ വിഷയമല്ലേ? മതവിഷയങ്ങളിലല്ലേ ‘ഇജ്തിഹാദ്’??
അതോ ദുന്യാ വിഷയങ്ങളിലും ‘ഇജ്തിഹാദ്’ ഉണ്ടോ?
രാഷ്ട്രീയം.. ഭരണം
“’ഇസ്ലാം രാഷ്ട്രീയമാണ്, ഭരണമാണ്’ എന്ന് പറയുന്നത് തെറ്റായ നിലപാടും,
‘ഇസ്ലാമില്‍ രാഷ്ട്രീയ-ഭരണ നിയമങ്ങളുണ്ട്’ എന്ന് പറയുന്നത് ശരിയായ നിലപാടുമാണ്”
[ശബാബ് വാരിക, ജനുവരി 8, 1999]
അണികളെ കുരങ്ങ് കളിപ്പിക്കുന്നതിനും വേണം ഒരതിര്!
മതം രാഷ്ട്രീയമാണ്.. അല്ല.. രാഷ്ട്രീയം മതമാണ്..
ഭരണം ദുന്യാവിന്‍റെ കാര്യം?
“ഭരണം ദുന്‍യാവിന്‍റെ കാര്യമാണ്, അതിനാല്‍ അതില്‍ പുതിയ രീതി കടത്തിക്കൂട്ടാം. മതകാര്യങ്ങളില്‍ പുതിയത് നിര്‍മ്മിക്കാവതല്ലെന്ന് മാത്രം”
[സല്‍സബീല്‍ ഡിസംബര്‍, 1986 പേജ്: 16]
രാഷ്ട്രീയം ഇസ്ലാമിന്‍റെ ഭാഗം
“മുജാഹിദുകള്‍ മാറിമാറി വരുന്ന രാഷ്ട്രീയ ഗതിവിഗതികളെ വീക്ഷിച്ച ശേഷം ആവശ്യമായ കാര്യങ്ങളില്‍ ‘ശൂറാ” നടത്തുകയും തീരുമാനങ്ങള്‍ കൈകൊള്ളുകയും ചെയ്യാറുണ്ട്.. വാസ്തവത്തില്‍ മണ്മറഞ്ഞ മുജാഹിദ് പണ്ഡിതന്‍മാര്‍ ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ ഇജ്തിഹാദ് നടത്തിയതിന്‍റെ വെളിച്ചത്തിലാണ് മുജാഹിദുകളുടെ രാഷ്ട്രീയ കാഴ്ചപ്പാട് രൂപപ്പെട്ടത്”.
[എന്‍.വി.സക്കരിയ്യ – ഫേസ് ടു ഫേസ്, പേജ്: 128]
മുജാഹിദ് ഒരു മത സംഘടന.. രാഷ്ട്രീയ സംഘടനയല്ല..
“’കേരള നദവത്തുല്‍ മുജാഹിദീന്‍ ഒരു മത സംഘടനയാണ്, ആയതിനാല്‍ അതിന് വോട്ടുകള്‍ ഏകീകരിക്കാന്‍ പാടില്ല. വോട്ടുകള്‍ എകീകരിക്കുന്നതോടെ മത സംഘടനയും രാഷ്ട്രീയ സംഘടനയായി മാറും. രാഷ്ട്രീയ പാര്‍ട്ടി എന്നതിന്‍റെ നിര്‍വചനങ്ങളിലോന്ന് വോട്ടുകള്‍ ഏകീകരിക്കുന്ന വിഭാഗം എന്നാണ്. ഒരു മതസംഘടനാ നേതൃത്വം ഇന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യുക എന്ന് പ്രഖ്യാപിക്കുകയും അനുയായികള്‍ അതപ്പടി അംഗീകരിക്കുകയും ചെയ്യുന്ന അവസ്ഥക്ക് പൌരോഹിത്യ വ്യവസ്ഥ എന്നാണ് പറയുക – മുജാഹിദ് പ്രസ്ഥാനത്തിന്‍റെ വിഭാവനയിലില്ലാത്ത ഒന്നാണത്.
മറ്റൊന്ന് തൌഹീദിന്‍റെ പേരില്‍ കൂട്ടായ്മയുണ്ടാക്കിയവരുടെ ഭൌതിക കാര്യത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെ നേതൃത്വം വിലമതിക്കുന്നു എന്നതാണ്. വോട്ടുകള്‍ എകീകരിക്കാതെ, ഇസ്ലാമിന് വിരുദ്ധമല്ലാത്ത പാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കാന്‍ അനുവാദം കൊടുക്കുന്നതിന്‍റെ അര്‍ഥം... ഇങ്ങനെ ആദര്‍ശാനുയായികളെ കുഞ്ഞാടുകളാക്കുന്നത് നല്ല നടപടിയായി മുജാഹിദ് നേതൃത്വം കാണുന്നില്ല”
[വിചിന്തനം വാരിക, മാര്‍ച്ച് 6, 2009]
<<>> <<>> <<>> <<>>
മുസ്ലിമിന് ഇസ്ലാമല്ലാതെ മറ്റൊരു രാഷ്ട്രീയം ആവശ്യമില്ല!
“’ഇസ്ലാമിക ശരീഅത്തിനെ അക്ഷരാര്‍ഥത്തില്‍ ഗ്രഹിക്കുകയും മാനവ നന്‍മയിലും നീതിയിലും അതിന്‍റെ സംവിധാനം മനസ്സിലാക്കുകയും ചെയ്ത, നീതി രാഷ്ട്രീയം ശരീഅത്തിന്‍റെ ഒരു ഭാഗമാണെന്ന് കാണുകയും ചെയ്ത ഒരാള്‍ക്ക് മറ്റൊരു രാഷ്ട്രീയ നയം ആവിഷ്കരിക്കുകയോ അനുധാവനം ചെയ്യുകയോ ചെയ്യേണ്ട ആവശ്യമില്ല”
[ശബാബ് വാരിക, നവമ്പര്‍ 2, 1977]
‘കറി’ തരക്കേടില്ല, പക്ഷെ നമുക്ക് ഒഴിക്കേണ്ട..
<<>> <<>> <<>> <<>> <<>> <<>> <<>>
മുജാഹിദ് സഖാക്കളേ.. “ലാല്‍ സലാം”..
“സുന്നികള്‍ക്കും സലഫികള്‍ക്കും
ഇന്ത്യയിലെ ഏത് രാഷ്ട്രീയ പാര്‍ട്ടികളിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാം..
കാരണം അവരത് തൌഹീദിന് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിട്ടില്ല”
[വിചിന്തനം, ഫെബ്രുവരി 6, 2009 – ലേഖനം: “ജമാഅത്തെ ഇസ്ലാമി ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നു”]
Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë
അവര്‍ കാഫിറുകള്‍, വഴിപിഴച്ചവര്‍
“മുഹമ്മദ് നബി കൊണ്ടുവന്ന ശരീഅത്തിനെതിരെ തിരിയാമെന്നും ആ ശരീഅത്തല്ലാത്ത മറ്റു നിയമങ്ങളനുസരിച്ച് ഭരിക്കാമെന്നും ആരെങ്കിലും വാദിച്ചാല്‍ അവന്‍ കാഫിറും വഴിപിഴച്ഛവനുമാകുന്നു.. ഇസ്ലാമിക ഭരണത്തിന് എതിര് നില്‍ക്കുന്ന സോഷ്യലിസം, കമ്മ്യൂണിസം പോലുള്ള നശീകരണ പ്രസ്ഥാനങ്ങളിലേക്ക് ക്ഷണിക്കുന്നവര്‍ ജൂതന്‍മാരെക്കാളും ക്രിസ്ത്യാനികളെക്കാളും വലിയ കാഫിറുകളും വഴിപിഴച്ഛവരുമത്രേ”
അത്തരക്കാരെ പള്ളികളില്‍ ഇമാമും ഖത്തീബുമാക്കരുതെന്ന് ഇബ്നു ബാസ് പ്രത്യേകം നിഷ്കര്‍ഷിക്കുന്നു.
[ഇബ്നു ബാസ്, മജ്‌മൂഅ ഫതാവാ 1/274]
<<>> <<>> <<>> <<>> <<>> <<>> <<>>
ജമാഅത്ത് വിരോധം കരഞ്ഞു തീര്‍ക്കാനായി തന്റെ ആയുസ്സ് മുഴുവന്‍ ചിലവഴിച്ച, അതിനായി മാത്രം ഒരു പത്രം പ്രസിദ്ധീകരിച്ച മുജാഹിദ് നേതാവാണ് ഉമര്‍ മൌലവി, അല്ലാഹു അദ്ദേഹത്തിന് പൊറുത്ത് കൊടുക്കട്ടെ.
തന്‍റെ വിരല്‍തുമ്പിലൂടെ തന്നെ ‘ലാ ഇലാഹ ഇല്ലല്ലാഹു’വിന്‍റെ ജമാഅത്തിനെപ്പോലും വെല്ലുന്ന ‘രാഷ്ട്രീയ’ വിശദീകരണം ഇങ്ങനെ പുറത്തുവന്നു:
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നാ മുദ്രാവാക്യം
“’ലാ ഇലാഹ ഇല്ലല്ലാഹു’ എന്നത് ലോകം കണ്ടതില്‍ വെച്ചേറ്റവും വലിയ മുദ്രാവാക്യമാണ്. ആ ശബ്ദം കേട്ടപ്പോള്‍ നമ്രോദിന്‍റെയും ഫിര്‍ഔനിന്‍റെയും കോട്ടകൊത്തളങ്ങള്‍ വിറകൊണ്ടു. അത് മുഴക്കിയവരെ നശിപ്പിക്കാന്‍ ആ സാമ്രാജ്യങ്ങളുടെ അധിപന്മാര്‍ തങ്ങളുടെ കഴിവുകളെല്ലാം വിനിയോഗിച്ച് ക്രൂരമായ വിധത്തില്‍ മര്‍ദ്ദിച്ചു. ആ വിപ്ലവ മുദ്രാവാക്യത്തിന്‍റെ അര്‍ത്ഥ ഗാംഭീര്യം അവര്‍ മനസ്സിലാക്കിയതുകൊണ്ടായിരുന ്നു അത്. അതെ, ‘ഒരിലാഹുമില്ല ആരധനക്കര്‍ഹനായി’എന്ന നിഷേധം കൊണ്ടാണ് അതിന്‍റെ തുടക്കം തന്നെ. ഞാനാരെയും ആരാധിക്കാന്‍ തയ്യാറില്ല, ദൈവത്തെയല്ലാതെ എന്നായിരുന്നു അതിന്‍റെ അര്‍ഥം. നിലവിലുള്ള അനിസ്ലാമിക ചിന്താഗതികളെ മുഴുവന്‍ തള്ളിപ്പറയുകയാണ് കളിമത്തുത്തൌഹീദിന്‍റെ ആദ്യഭാഗം ചെയ്യുന്നത്. യാതൊരു അര്ത്ഥശ്ശങ്കക്കുമിടയില്ലാ ത്ത വിധം ആ മുജാഹിദുകള്‍ പ്രഖ്യാപിച്ചു: ‘യാതൊരു ഇലാഹുമില്ല, അല്ലാഹു ഒഴികെ’. അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ നിന്ന് ഒന്നും തന്നെ ഞങ്ങളാര്‍ക്കും പങ്കുവെക്കാന്‍ തയ്യാറല്ല. അവര്‍ ഭാരനാധികാരികളായാലും സാമ്രാട്ടുകളായാലും തങ്ങളെ മര്‍ദ്ദന പീഡനങ്ങല്‍ക്കിരയാക്കാന്‍ ഒരു പക്ഷെ, കഴിയുന്നവരായാലും ശരി. പക്ഷെ, ഫിര്‍ഔന്‍-നമ്രോദുമാര്‍ക്ക് അത് സഹിക്കില്ല. കാരണം, ‘ഒരു പരമാധികാരിയും പരമാധികാരം മറ്റൊരാള്‍ക്ക് നല്‍കുന്നത് സഹിക്കില്ല’ എന്നാണല്ലോ ഇംഗ്ലീഷിലെ ഒരാപ്തവാക്യം. ദൈവത്തിന്‍റെ സ്ഥിതിയും അത് തന്നെ. അല്ലാഹുവും തന്‍റെ പരമാധികാരം താനല്ലാതെ മറ്റാര്‍ക്കെങ്കിലും പങ്കുവെക്കുന്നത് സഹിക്കുകയില്ല എന്ന് മനസ്സിലാക്കിയ ആ മുജാഹിദുകള്‍ക്ക് കൃത്രിമ ‘പരമാധികാരികളെ’ ധിക്കരിക്കുകയല്ലാതെ നിര്വ്വാഹമുണ്ടായിരുന്നില് ല. അവരത് സസന്തോഷം നിര്‍വ്വഹിച്ചു. അവര്‍ ആവേശത്തോടെ പ്രഖ്യപ്പിച്ച്ചു: ‘ലാ ഇലാഹ ഇല്ലല്ലാഹ്’.
[സല്‍സബീല്‍, പുസ്തകം: 7, ലക്കം: 9, പേജ്: 7]
Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë Ë
Deenum Dunyaavum
ദീനും ദുന്‍യാവും
“യാഥാര്‍ത്ഥ മുസ്ലിമായി ജീവിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ അന്വേഷിക്കേണ്ട ആവശ്യമില്ല. അന്വേഷിച്ചാലൊക്കുകയുമില്ല. മത ഗ്രന്ഥങ്ങള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ മുതലായവ വാങ്ങാന്‍ ആരും മീന്‍ മാര്‍ക്കറ്റില്‍ പോവുകയില്ലല്ലോ?”
[സല്‍സബീല്‍, പുസ്തകം: 2, ലക്കം: 9, പേജ്: 32]
മതം രാഷ്ട്രീയം
“മതപരമായ കാര്യങ്ങളെല്ലാം തന്നെ നബി മുസ്ലിംകളെ പഠിപ്പിക്കുകയും അവ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. അവയൊന്നും തന്നെ തീരുമാനിക്കാനുള്ള അവകാശം മനുഷ്യന്‍റെ യുക്തിക്കോ ബുദ്ധിക്കോ ഇസ്ലാം വിട്ടുകൊടുത്തിട്ടില്ല.. എന്നാല്‍ രാഷ്ട്രീയം ഇസ്ലാം മനുഷ്യബുദ്ധിക്ക് വിട്ട് തന്നിരിക്കുന്നു. അതൊരു ദീന്‍ കാര്യമായിരുന്നെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നില്ല. രാഷ്ട്രീയത്തിലെ വളരെ പ്രധാനമായ ഭരണത്തിന്‍റെ സ്വഭാവം, തിരഞ്ഞെടുപ്പ് സമ്പ്രദായം എന്നിവയില്‍ പോലും ഇസ്ലാമിന് സുവ്യക്തമായ നിര്‍ദ്ദേശങ്ങളില്ല”
[എം. ഐ. മുഹമ്മദലി സുല്ലമി – ‘ജമാഅത്തെ ഇസ്ലാമി പരിവര്‍ത്തനങ്ങളിലൂടെ’ – പേജ്: 67-70]
<<>> <<>> <<>> <<>> <<>> <<>> <<>>
നിയമ നിര്‍മ്മാണം – ഹാകിമിയ്യത്ത്
സലഫി പ്രസ്ഥാനത്തിന്‍റെ മൂന്നു തത്വങ്ങള്‍, തൌഹീദിന്‍റെ മൂന്ന് നിബന്ധനകള്‍
“ഇന്നത്തെ ഭൂരിപക്ഷം ഭരണാധികാരികളും അല്ലാഹുവിന്‍റെ ഈ അവകാശം (ഹാകിമിയ്യത്ത് - നിയമ നിര്‍മ്മാണത്തിനുള്ള പരമാധികാരം) കൈയ്യടക്കി വെച്ചവരത്രേ.
അല്ലാഹു ഹലാലാക്കിയത് അവര്‍ ഹറാമാക്കിയിരിക്കുന്നു. അവന്‍ ഹറാമാക്കിയത് ഹലാലാക്കുകയും ചെയ്തിരിക്കുന്നു... ഇത്തരം അക്രമികള്‍ക്ക് ഈമാനുണ്ടെന്നു വിശ്വസിക്കുന്നത് ഈമാനിന് നേരെയുള്ള കൈയ്യേറ്റവും അല്ലാഹുവിലുള്ള അവിശ്വാസവുമാണ്. അല്ലാഹുവിന്‍റെ നിയമങ്ങളെ എതിര്‍ത്തുകൊണ്ട് തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിച്ച് സ്വയം നിര്‍മ്മിച്ച നിയമങ്ങളാണ് ഇന്ന് ഭൂരിപക്ഷം ജനങ്ങളും അനുഷ്ടിച്ച്ചുകൊണ്ടിരിക്കുന ്നത്. ഇത് പരിതാപകരം തന്നെ. അതോടൊപ്പം നമസ്കരിക്കുകയും നോമ്പനുഷ്ടിക്കുകയും തങ്ങള്‍ മുസ്ലിംകളാണെന്ന് പറഞ്ഞു നടക്കുകയും ചെയ്യുന്നു അവര്‍’... അല്ലാഹുവിന്‍റെ ശരീഅത്തിനെ അവലംബമാക്കാതെയോ അതിന്‍റെ അന്തസ്സത്ത ഉള്‍ക്കൊള്ളാതെയോ മനുഷ്യരുടെ ഭൌതിക കാര്യങ്ങളില്‍ നിയമ നിര്‍മ്മാണത്തിന്‍റെ പരമാധികാരം ഒരുത്തനുണ്ടേന്നു ഒരാള്‍ വിശ്വസിച്ചാല്‍ അവന്‍ അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്ത് ചെയ്യുകയും വ്യക്തമായ ശിര്‍ക്കില്‍ അകപ്പെടുകയും ചെയ്തത് തന്നെ...
സലഫി പ്രസ്ഥാനത്തിന്‍റെ വൈജ്ഞാനിക മൂലകങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രാഥമിക ഘടകങ്ങളത്രേ മേല്‍ പ്രസ്താവിച്ച മൂന്ന് തത്വങ്ങള്‍. തൌഹീദിന്‍റെ മൂന്ന് നിബന്ധനകളാണിവ. അവയിലോന്നിന് ഇടിവ് പറ്റിയാല്‍ തൌഹീദിന്‍റെ അടിത്തറക്ക് ഇടിവ് പറ്റിയത് തന്നെ...
സലഫി പ്രസ്ഥാനം തൌഹീദ് പ്രസ്ഥാനമാണ്.
സലഫി പ്രസ്ഥാനവും ഇസ്ലാമുമായി ബന്ധപ്പെട്ട ഇതര പരിഷ്കരണ പ്രസ്ഥാനങ്ങളും തമ്മിലുള്ള പ്രകടമായ വ്യത്യാസവും ഇപ്പറഞ്ഞതില്‍ തന്നെയാണ്. അവയില്‍ പലതിന്‍റെയും വിചാര വീഥിയുടെ അരികില്‍ പോലും ഈ തത്വങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. അതുകൊണ്ടാണ് അവരില്‍ പലരെയും കേവലം കര്‍മപരമായ കാര്യങ്ങളിലും ശാഖാപരമായ തര്‍ക്കങ്ങളിലും പെട്ട് ആയുസ്സ് തുലക്കുന്നതായി നാം കാണുന്നത്. അത്തരക്കാരുടെ അടുക്കല്‍ ശിര്‍ക്കെന്നു വെച്ചാല്‍ യേശുക്രിസ്തുവിനെയും വിഗ്രങ്ങളെയും ആരാധിക്കല്‍ മാത്രമാണ്. നാമിവിടെ വിവരിച്ച കാര്യങ്ങളൊന്നും അവര്‍ക്ക് നിഷിദ്ധങ്ങളല്ല. എന്ന് മാത്രമല്ല, അവ പുണ്ണ്യകര്‍മ്മങ്ങളായാണ് അവര്‍ പരിഗണിക്കുന്നത്. അവയിലെര്പ്പെട്ടിരിക്കുന്ന വരെ അവര്‍ അനുകൂലിക്കുകയും ചെയ്യുന്നു. ഇനി എതിര്‍പ്പുണ്ടെങ്കില്‍ തന്നെ നിസ്സാരമായ ബിദ്അത്തുകളോടുള്ളത് പോലുള്ള എതിര്‍പ്പ് മാത്രവും. തൌഹീദിന്‍റെ അടിസ്ഥാനപരമായ കാര്യങ്ങളാണ് നാം വിവരിച്ചത്. അവ ശ്രദ്ധിക്കപ്പെടാതെ പോയാല്‍ വിശ്വാസവും ഇസ്ലാമുമെല്ലാം കളങ്കപങ്കിലമായതുതന്നെ”.
[പ്രസിദ്ധ സലഫി പണ്ഡിതനായ, അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ്, അല്‍-മനാര്‍ മാസിക, സെപ്തെമ്പര്‍ 1988]
<<>> <<>> <<>> <<>> <<>> <<>> <<>>
തൌഹീദ്: ആരാധനാ രംഗത്തും ഭരണ രംഗത്തും
“യഥാര്‍ഥത്തില്‍ ആരാധനാ രംഗത്തെ തൌഹീദും ഭരണരംഗത്തെ തൌഹീദും സമാസമമാണ്. അല്ലാഹുവിന്‍റെതല്ലാത്ത നിയമങ്ങള്‍ സ്വീകരിക്കുന്നതും ബിംബങ്ങളെ ആരാധിക്കുന്നതും ഒരുപോലെ തന്നെ”
[പ്രസിദ്ധ സലഫി പണ്ഡിതനായ, അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ്, ബോധനം ദ്വൈമാസിക – വാല്യം 1 ലക്കം: 4]
No comments:
Post a Comment