മലപ്പുറം: അണികളെ പിടിച്ചു നിര്‍ത്താന്‍ ഇരു മുജാഹിദ് വിഭാഗങ്ങളും വിവിധ കേന്ദ്രങ്ങളില്‍ ഒരേ ദിവസം വ്യത്യസ്ത സ്ഥലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചത് അവര്‍ക്കിടയിലുള്ള വീറും വാശിയും പ്രകടമാക്കി.
'അറിവ് സമാധാനത്തിന്' എന്ന തലക്കെട്ടില്‍ ഔദ്യോഗിക വിഭാഗത്തിന്റെ വിദ്യാര്‍ഥി വിഭാഗമായ എം.എസ്.എം സംസ്ഥാന സമ്മേളനം കോട്ടക്കലിന് സമീപം രണ്ടത്താണിയില്‍ ജനുവരി ഏഴ്, എട്ട്, ഒമ്പത് തീയതികളിലായി നടന്നു. മൂന്ന് സ്ഥലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടാണ് ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്‍കുന്ന മുജാഹിദ് വിഭാഗം ഈ സമ്മേളനത്തിലേക്ക് അണികള്‍ പോകുന്നതിന് തടയിട്ടത്.
ജനുവരി എട്ടിന് കോഴിക്കോട്ട് ഫലസ്തീന്‍ അംബാസഡറെ പങ്കെടുപ്പിച്ച് കേരള അറബിക് സ്റ്റുഡന്റ് കോണ്‍ഫറന്‍സ് തന്നെ നടത്തി എതിര്‍ വിഭാഗത്തെ ഞെട്ടിച്ചു. ഇതു കൂടാതെ ഔദ്യോഗിക വിഭാഗത്തിന്റെ സമ്മേളനം അവസാനിച്ച ഒമ്പതിന് ഒരേ സമയം മലപ്പുറത്തും തിരൂരും മടവൂര്‍ വിഭാഗം പരിപാടികള്‍ സംഘടിപ്പിച്ചു. മലപ്പുറം നഗരസഭ ടൗണ്‍ഹാളില്‍ ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം എന്ന പേരിലായിരുന്നു പെട്ടെന്ന് പരിപാടി നടന്നത്. ഫലസ്തീന്‍ അംബാസഡര്‍ പങ്കെടുത്ത സമ്മേളനത്തിന് കെ.എന്‍.എം തന്നെ നേതൃത്വം നല്‍കി. ഹുസൈന്‍ മടവൂര്‍, സി.പി. ഉമര്‍സുല്ലമി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തു.
ഇതിനു പുറമെ മടവൂര്‍ വിഭാഗത്തിന്റെ യുവജന സംഘടനയായ ഐ.എസ്.എം സംസ്ഥാന പ്രതിനിധി സമ്മേളനമെന്ന പേരില്‍ തിരൂരിലും പരിപാടി സംഘടിപ്പിച്ചു. 'ആരാധ്യനേകന്‍ അനശ്വര ശാന്തി' എന്ന കാമ്പയിനിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സമ്മേളനം നടന്നതെന്നാണ് നേതാക്കളുടെ വിശദീകരണം. ഈ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷമാണ് സി.പി. ഉമര്‍ സുല്ലമിയടക്കമുള്ള നേതാക്കള്‍ മലപ്പുറത്തെത്തിയത്.
മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പി.വി. വഹാബും രണ്ടു പരിപാടികളിലും സംബന്ധിച്ച് ഇരു പക്ഷത്തോടുമുള്ള കൂറ് തെളിയിച്ചു. വ്യത്യസ്ത തലക്കെട്ടുകളില്‍ മത്സരിച്ച് കാമ്പയിനുകളും പരിപാടികളും സംഘടിപ്പിക്കുകയെന്നതാണ് പിളര്‍പ്പിനു ശേഷം ഇരു മുജാഹിദ് വിഭാഗങ്ങളുടെയും രീതി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരങ്ങളായിരുന്നു ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്ന വിവിധ സമ്മേളനങ്ങള്‍.

No comments:
Post a Comment